Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി 90ലധികം മരണം

സുവാര: മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി 90ലധികം പേര്‍ മരിച്ചു. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐ.ഒ.എം ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തു വിട്ടത്. സുവാര ടൗണിന് സമീപം 10 മൃതദേഹങ്ങള്‍ അടിഞ്ഞതായി യു.എന്‍ വക്താവ് അറിയിച്ചു. ഇവിടെ ഒരാളെ മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. രണ്ടു പേര്‍ തീരത്തേക്ക് നീന്തി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 11 പേര്‍ പാകിസ്താനികളാണെന്ന് പാക് വിദേകാര്യ മന്ത്രാലയം അറിയിച്ചു. ലിബിയന്‍ അഭയാര്‍ത്ഥികളും ബോട്ടലുണ്ട്.

എങ്ങനെയാണ് ബോട്ട് അപകടത്തില്‍പെട്ടതെന്നും തകര്‍ന്നതെന്നും വ്യക്തമല്ല. ലിബിയയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി ഇറ്റലിയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മെഡിറ്ററേനിയന്‍ കടലില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്.

2017ല്‍ മാത്രം 3116 പേരാണ് കടല്‍ കടക്കുന്നതിനിടെ ബോട്ട് തകര്‍ന്ന് മരിച്ചത്.  ഒന്നര ലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെയായി ഇവിടെ കടല്‍ കടന്ന് രക്ഷപ്പെട്ടത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ കടല്‍പാത കൂടിയാണിത്. മേഖലയില്‍ കടല്‍കൊള്ളക്കാരും കള്ളക്കടത്തു സംഘവും സജീവമാണ്.

അവരുടെ കള്ളക്കടത്തിനെ മറയാക്കാന്‍ പലപ്പോഴും സംഘം അഭയാര്‍ത്ഥികളെ ഉപയോഗിക്കാറുണ്ട്. തകരാറായ പഴയ ബോട്ടില്‍ അഭയാര്‍ത്ഥികളെ കുത്തിനിറച്ച് അവരുടെ പാതയിലൂടെ അയക്കാറുണ്ട്. ഇതെല്ലാമാണ് അപകടങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Related Articles