Current Date

Search
Close this search box.
Search
Close this search box.

ലബനാനിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായം വേണമെന്ന് യു.എന്‍

ബെയ്‌റൂത്ത്: ലബനാനിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെന്ന് യു.എന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1.68 ബില്യണ്‍ ഡോളറാണ് യു.എന്നും മറ്റു എന്‍.ജി.ഒകളും കൂടി സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാനായി ഇവിടെ വിതരണം ചെയ്തതെന്നും യു.എന്‍ വക്താവ് ഫിലിപ്പെ ലസ്സാരിനി പറഞ്ഞു.

ഇതുവരെ വിതരണം ചെയ്തതില്‍ 45 ശതമാനം അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ സഹായമെത്തിക്കാനായിട്ടുള്ളൂ. 2017ല്‍ 1.3 മില്യണ്‍ അഭയാര്‍ത്ഥികള്‍ക്ക് കുടിവെള്ളമെത്തിച്ചു. ഒന്‍പത് ലക്ഷത്തിനടുത്ത് അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനുള്ള സഹായങ്ങള്‍ എന്‍.ജി.ഒകളുമായി ചേര്‍ന്ന് നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ലബനാനില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് നേരത്തെ ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരി ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ പത്തു ലക്ഷത്തിനടുത്ത് സിറിയന്‍ അഭയാര്‍ത്ഥികളാണ് ലബനാനില്‍ കഴിയുന്നത്.

 

Related Articles