Current Date

Search
Close this search box.
Search
Close this search box.

ലണ്ടനിലും ബെര്‍ലിനിലും അന്താരാഷ്ട്ര ഖുദ്‌സ് ദിനാചരണം

ലണ്ടന്‍:ലണ്ടനിലും ബെര്‍ലിനിലും യൂറോപ്യന്‍ രാജ്യങ്ങളിലുമടക്കം അന്താരാഷ്ട്ര ഖുദ്‌സ് ദിനാചരണം നടത്തി. നൂറുകണക്കിന് പേരാണ് ഇവിടെ ഫലസ്തീന് പിന്തുണയുമായി തെരുവിലിറങ്ങിയത്. ഇസ്രായേല്‍ ദശാബ്ദങ്ങളായി തുടരുന്ന അധിനിവേശത്തിനും ആക്രമണത്തിനുമെതിരെയും ഫലസ്തീന്‍ ജനത നടത്തുന്ന അവകാശ പോരാട്ടത്തിന് പിന്തുണയര്‍പ്പിക്കാനുമാണ് ജനങ്ങള്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത്.

ഞായറാഴ്ച ലണ്ടനിലെ സൗദിയുടെ റോയല്‍ എംബസിക്കു മുന്നിലാണ് പ്രധിഷേധക്കാര്‍ ഒത്തുകൂടിയത്. ഫലസ്തീനികള്‍ക്ക് പിന്തുണ അര്‍പ്പിച്ചു ഇസ്രായേല്‍ തുലയട്ടെയെന്നുമുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു. ലബനാനിലെ ഹിസ്ബുള്ളയുടെ പതാക വഹിച്ചുകൊണ്ടാണ് ചിലര്‍ റാലിയില്‍ അണിനിരന്നത്. ഇസ്രായേല്‍ ആക്രമണത്തിനെ പ്രതിരോധിക്കുന്ന ലബനാന്‍ സൈന്യത്തിനും റാലിയില്‍ പിന്തുണ അറിയിച്ചു.

ലണ്ടനില്‍ റാലി നടന്ന അതേ ദിവസം തന്നെ ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലും ഖുദ്‌സ് ഐക്യദാര്‍ഢ്യ റാലി നടന്നു. 1600ലധികം ആളുകള്‍ മാര്‍ച്ചില്‍ അണിനിരന്നു. പൊലിസിന്റെ ശക്തമായ നിയന്ത്രണം നിലനില്‍ക്കേയാണ് ബെര്‍ലിനില്‍ ജനങ്ങള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രക്ഷോഭകര്‍ ഫലസ്തീന്റെയും ലെബനാന്റെയും പതാക വഹിച്ചുകൊണ്ടാണ് റാലിയില്‍ പങ്കെടുത്തത്. ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ജൂതര്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നും സയണിസ്റ്റുകള്‍ ക്രൂരന്മാരാണെന്നും മാര്‍ച്ചില്‍ മുദ്രാവാക്യമുയര്‍ന്നു.

 

 

Related Articles