Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് കുവൈത്ത് നേതൃത്വം നല്‍കും

ജനീവ: മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സഹായ ദായകരുടെ അന്താരാഷ്ട്ര സമ്മേളനത്തിന് നേതൃത്വം നല്‍കുമെന്ന് ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് പ്രതിനിധി ജമാല്‍ ഗുനൈം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ നടക്കുന്ന സമ്മേളനം ഈ മാസം 23ന് ജനീവയില്‍ വെച്ചാണ് ചേരുകയെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞു. ഈ മാനുഷിക സഹായ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മ്യാന്‍മറിലെ ദുരിതം പേറുന്ന മുസ്‌ലിം സഹോദരങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് ദായകരുടെ ഭാഗത്തു നിന്നുള്ള ശക്തമായ പിന്തുണ ആവശ്യമാണെന്നും ഗുനൈം കൂട്ടിചേര്‍ത്തു.
മ്യാന്‍മര്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ തന്നെ കുവൈത്ത് റെഡ്ക്രസന്റ് മുഖേനെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി കാമ്പയിന്‍ നടത്തുകയും ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ സഹായങ്ങള്‍ വിതരണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് വിവരിച്ചു.

Related Articles