Current Date

Search
Close this search box.
Search
Close this search box.

റിയാസ് മൗലവി വധം: സംഘ് പരിവാര്‍ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം

കോഴിക്കോട്: കാസര്‍ഗോഡ് റിയാസ് മൗലവി വധത്തിനു പിന്നിലെ സംഘ്പരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. പ്രതികള്‍ സംഘ്പരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരിക്കെ, ഇത്തരം സാധ്യതകളെ തുടക്കത്തിലേ നിരാകരിച്ച അന്വേഷണ സംഘത്തിന്റെ നിലപാട് ദുരൂഹമാണ്. കേസിനെ ദുര്‍ബലമാക്കുന്ന സ്വഭാവത്തിലാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലിസ് തയാറാക്കിയിരിക്കുന്നത്. മേഖലയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്താനുള്ള ശ്രമങ്ങളെ സര്‍ക്കാറും പോലിസും ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. എന്നാല്‍ അടുത്തിടെയുണ്ടായ ഫൈസല്‍ വധത്തിലും സര്‍ക്കാരിന്റെയും പോലിസിന്റെയും നിലപാട് തൃപ്തികരമായിരുന്നില്ല. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കാന്‍ ഇടത് സര്‍ക്കാറിന്റെ സമീപനം കാരണമായിട്ടുണ്ട്.
റിയാസ് മൗലവിയുടെയും ഫൈസലിന്റെയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം നടപടികള്‍ സഹായകമാവുമെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Related Articles