Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ സന്തുലിതത്വം നഷ്ടപ്പെടുത്തരുത്: അബ്ദുല്‍ ഹകീം നദ്‌വി

മക്കരപ്പറമ്പ്: ഏക സിവില്‍കോഡ് നടപ്പിലാക്കിക്കോണ്ട് രാജ്യത്തിന്റെ സന്തുലിതത്വം നഷ്ടപ്പെടുത്തരുതെന്ന് ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളന മക്കരപ്പറമ്പ് പഞ്ചായത്ത് തല പ്രചരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിക്കുന്ന ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ദഅ്‌വത്ത് നഗര്‍ ഏരിയാ പ്രസിഡന്റ് കൂരി മുഹമ്മദലി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മലപ്പുറത്തിന്റെ അഭിമാനമായ ഷാദ് ഫര്‍ഹാന്‍ പെരുമ്പള്ളിക്കുള്ള  ജമാഅത്തെ ഇസ്‌ലാമി ദഅവത്ത് നഗര്‍ ഏരിയയുടെ ഉപഹാരം പാലക്കാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ് വി നല്‍കി ആദരിച്ചു. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഗഫ്ഫാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles