Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ പരമാധികാരം മാനിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാര്‍: ഖത്തര്‍ അമീര്‍

ദോഹ: നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചര്‍ച്ചക്ക് തയ്യാറാണെന്നും രാജ്യത്തിന്റെ പരമാധികാരം മാനിച്ചും ശാസനകള്‍ ഒഴിവാക്കിയുമായിരിക്കണം അതെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വ്യക്തമാക്കി. ഉപരോധ ശൈലി ജി.സി.സിയിലെ മുഴുവന്‍ രാജ്യങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് നാല് രാഷ്ട്രങ്ങള്‍ ഖത്തറുമായി ബന്ധം വിച്ഛേദിച്ചതിന് ശേഷം ആദ്യമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ഏതൊരു പരിഹാരവും എല്ലാവരും ഒരുപോലെ പാലിക്കേണ്ട കരാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധം ഖത്തറിലെ ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്നും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ ഖത്തര്‍ ജനത സ്വയം സന്നദ്ധരായി മുന്നോട്ടു വരികയായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. മസ്ജിദുല്‍ അഖ്‌സ അടച്ചിട്ട ഇസ്രയേല്‍ നടപടിയ അപലപിച്ചു ഫലസ്തീന്‍ ജനതക്ക് വിശിഷ്യാ ഖുദ്‌സ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പ്രയാസങ്ങള്‍ക്കൊപ്പം ഉപരോധം കൊണ്ട് ഗുണങ്ങളും ഉണ്ടായിട്ടുണ്ട് : ശൈഖ് തമീം

Related Articles