Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധം: എര്‍ദോഗാന്‍

അങ്കാറ: രാജ്യത്തിന്റെയും അവിടത്തെ ജനതയുടെയും നിലനില്‍പിനായി അതിര്‍ത്തിക്കുള്ളിലും പുറത്തും ആവശ്യമായ രാഷ്ട്രീയവും സൈനികവും നയതന്ത്രവുമായ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ തുര്‍ക്കി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഹകാരിയില്‍ ഞായറാഴ്ച്ച പി.കെ.കെ നടത്തിയ ചാവേര്‍ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ പത്ത് സൈനികരും എട്ട് സിവിലിയന്‍മാരും മരണപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീകരാക്രമണങ്ങള്‍ നടത്തുന്ന വിഘടന സംഘടനകളുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും കഥകഴിക്കുന്നതിനും ആവശ്യമായതെല്ലാം ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വേണ്ടി നാം ചെയ്തിട്ടുള്ള സമര്‍പണം ഒരിക്കലും പാഴാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles