Current Date

Search
Close this search box.
Search
Close this search box.

രണ്ടു ദിവസത്തിനിടെ പതിനായിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചു

റോം: സിസിലി കടലിടുക്കില്‍ നിന്നും ചൊവ്വാഴ്ച്ച മൂവായിരത്തോളം അഭയാര്‍ഥികളെ രക്ഷിച്ചെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വ്യത്യസ്തമായ മുപ്പതോളം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പതിനായിരത്തോളം അഭയാര്‍ഥികളെയാണ് തങ്ങള്‍ രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹം ശക്തിപ്പെട്ടതിന്റെ സൂചനയാണിത്. നിരവധി കപ്പലുകളും ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. നിരവധി ബോട്ടുകളില്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലായിരുന്നു അഭയാര്‍ഥികള്‍ എന്നു അവയില്‍ അധികവും റബര്‍ ബോട്ടുകളായിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ലിബിയക്കഭിമുഖമായുള്ള സമുദ്ര തീരത്തു നിന്നും തിങ്കളാഴ്ച്ച നാല്‍പത് രക്ഷാപ്രവര്‍ത്തന ഓപറേഷനുകള്‍ നടത്തി ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് 6500 അഭയാര്‍ഥികളെ രക്ഷിച്ചിരുന്നു. ഒരു ദിവസത്തിലുണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമായിരിക്കും ഇതെന്ന് അല്‍ജസീറ അഭിപ്രായപ്പെടുന്നു. അതിന് ഒരു ദിവസം മുമ്പ് അതേ പ്രദേശത്ത് നിന്ന് 1100 അഭയാര്‍ഥികളെ രക്ഷിച്ചിരുന്നു. 2.72 ലക്ഷം അഭയാര്‍ഥികള്‍ ലിബിയിലുണ്ടെന്ന് അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇറ്റലിയൂടെ ഭാഗത്തേക്ക് ഇനിയും അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related Articles