Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ സമാധാന ചര്‍ച്ചകളുമായി വീണ്ടും യു.എന്‍

സന്‍ആ: യെമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി യു.എന്നിന്റെ നേതൃത്വത്തില്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നു. അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ യെമനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടുമെന്ന് യു.എന്നിന്റെ പുതിയ യെമനിലെ ദൂതന്‍ അറിയിച്ചു. ഇതിനായുള്ള പുതിയ ചട്ടക്കൂടുകള്‍ തയാറാക്കുകയാണെന്നും രണ്ടു മാസത്തിനകം സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും യു.എന്‍ വക്താവ് മാര്‍ട്ടിന്‍ ഗ്രിഫിറ്റ്‌സ് യു.എന്‍ സുരക്ഷ സമിതിയെ അറിയിച്ചു.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുമായും ഹൂതി വിമതരുമായുമുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കമിടുന്നത്. ഇപ്പോള്‍ യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പോരാട്ടങ്ങള്‍ക്ക് യു.എന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത രണ്ടു മാസത്തിനകം വിഷയം ചര്‍ച്ചകള്‍ക്കായി കൗണ്‍സിലിന് മുമ്പാകെ സമര്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാര്‍ട്ടിന്‍ ഗ്രിഫിറ്റ്‌സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ സൗദിയെ ലക്ഷ്യമാക്കി വിട്ടിരുന്നു. അത് സൗദി വെടിവെച്ചിട്ടെന്ന് സൗദി അറിയിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തിന് സൗദി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

 

Related Articles