Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ കള്ളക്കടത്തു സാധനങ്ങള്‍ അതിര്‍ത്തി കടത്താന്‍ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നു

തായിസ്: യെമനില്‍ വിവിധ ഇടങ്ങളില്‍ കള്ളക്കടത്തു സാധനങ്ങള്‍ അതിര്‍ത്തി കടത്താന്‍ കള്ളക്കടത്തു സംഘങ്ങള്‍ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നു.
മിലിട്ടറി ചെക്‌പോയിന്റുകളിലെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് വനിതകളെ കള്ളക്കടത്തു സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. അതിര്‍ത്തികളില്‍ വനിതകളെ കാര്യമായ പരിശോധനക്ക് വിധേയമാക്കാറില്ല. ഇതാണ് കള്ളക്കടത്തു സംഘം മുതലെടുക്കുന്നത്.

ഹൂതി വിമതരും യമന്‍ സര്‍ക്കാരും നിയന്ത്രിക്കുന്ന ചെക്‌പോസ്റ്റുകളിലൂടെ വനിതകളെ കടത്തിവിടുമ്പോള്‍ കാര്യമായ പരിശോധന നടത്താറില്ല. പുരുഷന്മാരെ ചെക്‌പോസ്റ്റുകളിലൂടെ കനത്ത പരിശോധന നടത്തിയതിനു ശേഷം മാത്രമേ കടത്തി വിടാറൂ.

മയക്കുമരുന്നുകള്‍,ആയുധങ്ങള്‍,മറ്റു അനധികൃത വസ്തുക്കള്‍ എന്നിവയാണ് സ്ത്രീകളെ ഉപയോഗിച്ച് സംഘം കടത്തുന്നത്. ഇതിനു പറ്റിയ ഏജന്റുമാരായാണ് കൊള്ള സംഘം സ്ത്രീകളെ കാണുന്നത്. യുദ്ധ ഭൂമിയായ യെമന്റെ തെക്കന്‍ നഗരമായ ഏദനില്‍ നിന്നും തലസ്ഥാന നഗരിയായ സന്‍ആയിലേക്കുമാണ് കൂടുതലായും ഇത്തരത്തില്‍ കള്ളക്കടത്തു നടത്തുന്നത്. പല കൊള്ളക്കാരും തങ്ങളുടെ സഹോദരിമാരെയും ഭാര്യമാരെയും ഇതിനായി ഉപയോഗപ്പെടുത്തുന്നു. സ്ത്രീകള്‍ സഞ്ചരിക്കുന്ന കാറുകള്‍ സൈന്യം പരിശോധിക്കാറില്ല. 2015ല്‍ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിനു ശേഷമാണ് യെമനില്‍ വിവിധ ഇടങ്ങളില്‍ ഇത്തരം ചെക്‌പോയിന്റുകള്‍ ആരംഭിച്ചത്.

 

 

Related Articles