Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ നിയമങ്ങള്‍ മുസ്‌ലിംകളുടെ അവകാശങ്ങളെ വെല്ലുവിളിക്കുന്നു: ആംനസ്റ്റി

ന്യൂയോര്‍ക്ക്: പല യൂറോപ്യന്‍ രാജ്യങ്ങളിലും ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കും അഭയാര്‍ഥികള്‍ക്കും നേര്‍ക്കുള്ള വിവേചനം അടങ്ങിയതും അവരുടെ അവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ 14 രാഷ്ട്രങ്ങള്‍ സ്വീകരിച്ച സുരക്ഷാ നടപടികളാണ് ഇത്തരം ഒരു മുന്നറിയിപ്പിന് കാരണമായിരിക്കുന്നത്. ഐഎസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികള്‍ പല രാഷ്ട്രങ്ങളും സ്വീകരിച്ചിട്ടുള്ളത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി എന്നിവിടങ്ങളില്‍ ഐഎസ് നടത്തിയ ആക്രമണങ്ങളില്‍ 280 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രസ്തുത ആക്രമണങ്ങള്‍ കുടിയേറ്റം സംബന്ധിച്ച അസ്വസ്ഥകള്‍ക്കും തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ ജനകീയത വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ സുരക്ഷ മുഖ്യവിഷയമായി ഉയര്‍ന്നു വരുന്നതിനും അത് കാരണമായിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് വിവരിക്കുന്നു.
യൂറോപ്യന്‍ യൂണിയന്‍ വൃത്തത്തില്‍ വരുന്ന പ്രദേശങ്ങളില്‍ മുസ്‌ലിംകളെയും തദ്ദേശീയരല്ലാത്തവരെയും ഭീകരരുമായി സമീകരിക്കുന്നതാണ് നാം കാണുന്നത്. ഇത്തരത്തിലുള്ള കാഴ്ച്ചപാട് പ്രസ്തു സമൂഹങ്ങളെ അനുഗുണല്ലാത്ത രീതിയില്‍ ബാധിക്കും. ഭീതിയും അന്യതാബോധവും വലിയൊരളവോളം അത് വളര്‍ത്തുമെന്നും റിപോര്‍ട്ടില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക ജൂലിയ ഹാള്‍ റിപോര്‍ട്ടില്‍ പറഞ്ഞു. നിരീക്ഷണ നടപടികളും പരിശോധനക്കും അറസ്റ്റിനും തടഞ്ഞുവെക്കുന്നതിനും നല്‍കുന്ന സാധുതയും സുരക്ഷാപരമായ യാതൊരു വെല്ലുവിളിയും ഉയര്‍ത്താത്ത ആക്ടിവിസ്റ്റുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വ്യക്തികള്‍ക്കും എതിരെ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഭീകരസംഘടനകളില്‍ ചേരുന്നതിന് യാത്ര ചെയ്യുകയോ അതിന് ആസൂത്രണം ചെയ്യുകയോ ചെയ്യുന്ന വ്യക്തികളെ ശിക്ഷിക്കാന്‍ ഈ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ ഉണ്ടാക്കുന്ന നിയമത്തില്‍ അവ്യക്തതകളുണ്ടെന്നും അവര്‍ വിമര്‍ശനം രേഖപ്പെടുത്തി.

Related Articles