Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ലൈവ്; ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

ദോഹ: യൂത്ത്‌ഫോറം സംഘടിപ്പിച്ച ‘യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ’ ഭാഗമായി ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമായി. ‘വണ്‍ വേള്‍ഡ്, വണ്‍ ലൗ’ എന്ന യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാന്‍, സുധീരന്‍ പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്‍, മഹേഷ് കുമാര്‍, സഗീര്‍ പി.എം, സന്തോഷ് കൃഷ്ണന്‍, ബൈജു, ഷാജി ചേലാട്, അര്‍ച്ചന ഭരദ്വാജ്, സവിത ജാക്കര്‍, സന്‍സിത രാമചന്ദ്രന്‍, സന അബുല്ലൈസ്, വാസു വാണിമേല്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും തത്സമയ പെയിന്റിങ്ങിനുമാണ് യൂത്ത് ലൈവ് വേദിയായത്.
ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം യുവ സിനിമാ സംവിധായകന്‍ മുഹ്‌സിന്‍ പരാരി നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി. ശാക്കിര്‍, യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹിം, ജെനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് തുടങ്ങിയവര്‍ പങ്കെടൂത്തു. ചിത്ര പ്രദര്‍ശനം കാണാന്‍ ഖത്തരീ പ്രമുഖരടക്കം നൂറുകണക്കിന് ആളുകള്‍ എത്തി. അല്‍ ദഖീര യൂത്ത് സെന്റര്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍ ഈസ അല്‍ മുഹന്നദി എക്‌സിബിഷനിലെ കൊച്ചു ചിത്രകാരി സന്‍സിത രാമചന്ദ്രനു സമ്മാനം നല്‍കി ആദരിച്ചു. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ‘സ്‌നേഹത്തിന്, സൗഹാര്‍ദത്തിന്, യുവതയുടെ കര്‍മസാക്ഷ്യം’ എന്ന തലക്കെട്ടില്‍ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.

Related Articles