Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്റെ 2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ടി.കെ ഫാജിസിനെയും ജന: സെക്രട്ടറിയായി വി.കെ അനീസിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ബിന്‍ഷാദ് പിണങ്ങോട് (വൈ: പ്രസിഡന്റ്), യൂനുസ് സലിം (വൈ: പ്രസിഡന്റ്), വി എന്‍ മുര്‍ഷാദ് (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് മുസ്തഫ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായി യുനുസ് രാജ്, സിറാജ് കിഴുപ്പിള്ളിക്കര, ഷഫീഖ് കൊപ്പത്ത്, കെ സജീബ, അബ്ദുല്‍ അഹദ് കൊടുങ്ങല്ലൂര്‍, ഫുആദ് അഴീക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരെഞ്ഞെടുപ്പിനു യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ നേതൃത്വം നല്‍കി. യൂത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് ആമുഖ പ്രഭാഷണം നടത്തി, ജന: സെക്രട്ടറി മുസ്തഫ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ അനീസ് സ്വാഗതവും, ഫ്രന്റ്‌സ് ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സമാപനവും നടത്തി.

Related Articles