Current Date

Search
Close this search box.
Search
Close this search box.

യൂത്തി ഇന്ത്യ ബഹ്‌റൈന്‍ യൂത്ത് മീറ്റുകള്‍ സംഘടിപ്പിച്ചു

മനാമ: ‘പ്രണയം ദിവ്യമാണ്’ എന്ന സന്ദേശത്തില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ വിവിധ സര്‍ക്കിളുകളില്‍ ‘യൂത്ത് മീറ്റുകള്‍’ സംഘടിപ്പിച്ചു. മനാമ സര്‍ക്കിളിനു കീഴില്‍ സിഞ്ച് ഓഫീസില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം വിഷയാവതരണം നടത്തി. വിപണിവല്‍ക്കരിക്കപ്പെട്ട പ്രണയ സങ്കല്‍പ്പം ഉത്തരവാദിത്തബോധം നഷ്ട്ടപ്പെടുന്ന യുവതലമുറയെ സൃഷ്ടിക്കുന്നതാണ് നാം കാണുന്നതെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു. പ്രണയമില്ലാതെ മനുഷ്യജീവിതം അസാധ്യമാണ്. സ്വന്തത്തിലും കുടുംബത്തിലും സഹജീവികളിലും പരിസ്ഥിതിയിലുമെല്ലാം അത് വ്യാപിച്ച് കിടക്കുന്നു. ആ പ്രണയം ദിവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിഫ സര്‍ക്കിലിന്റെ പരിപാടി കുബ്ര പാര്‍ക്കില്‍ വെച്ചും  മുഹറഖിന്റെ അല്‍ ഗൗസ് പാര്‍ക്കിലും നടന്നു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ. ഫാജിസ്, വൈസ് പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, സര്‍ക്കിള്‍ പ്രസിഡണ്ടുമാരായ അബ്ദുല്‍ റഹീം, ബിലാല്‍, വി.എം. ഷക്കീബ്, ഭാരവാഹികളായ അജ്മല്‍ ബുദൈയ്യ, സൈഫുദ്ധീന്‍, അസ്ഹര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് ഇജാസ് കുനിയില്‍, ശുഹൈബ് തിരൂര്‍, ജസീം നാജി, അജ്മല്‍ കരീം, അബ്ദുല്‍ അഹദ്, തരീജ്, കെ. സജീം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles