Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ സമാധാനം പ്രസരിപ്പിക്കുന്ന നന്മയുടെ ഗോപുരം: മുഹമ്മദ് ബിന്‍ സായിദ്

അബൂദാബി: ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാന്റെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ പ്രദേശത്തും ലോകത്തും സഹിഷ്ണുതയും സമാധാനവും പ്രസരിപ്പിക്കുന്ന നന്മയുടെ ഗോപുരമാണ് യു.എ.ഇ എന്ന് അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാന്‍. അറബ് മുസ്‌ലിം സമൂഹത്തെ ബോധവല്‍കരിക്കുകയെന്ന ദൗത്യം പണ്ഡിതന്‍മാര്‍ തുടരേണ്ടതുണ്ടെന്നും പ്രത്യേകിച്ചും യുവാക്കളെ മധ്യമ നിലപാടിലൂന്നിയ ദീനിന്റെ അടിത്തറകളും അടിസ്ഥാന തത്വങ്ങളും പഠിപ്പിക്കേണ്ടതുണ്ടെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട അദ്ദേഹത്തിന്റെ പ്രസ്താവന ആവശ്യപ്പെട്ടു.
അറബ് മുസ്‌ലിം സഹോദരങ്ങളോട് സഹകരിച്ചും ഇസ്‌ലാം മതത്തിന്റെ പ്രശോഭിക്കുന്ന നാഗരിക മുഖം പ്രകടമാക്കാനുള്ള പണ്ഡിതന്‍മാരുടെ ശ്രമങ്ങളിലൂടെയും കഴിഞ്ഞ കാലത്ത് യു.എ.ഇ അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ‘അന്ധകാരത്തിന്റെയും ഭീകരതയുടെയും സംഘങ്ങളെ’ തടയുന്ന ശക്തമായ കോട്ടയായി എല്ലാവരും നിലകൊള്ളേണ്ടതുണ്ട്. അതിന് പ്രേരിപ്പിക്കുന്നവരെല്ലാം ഇസ്‌ലാമിന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്. പക്ഷപാതത്വത്തിന്റെ ഇരുട്ടിനെ തകര്‍ക്കുകയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉന്നതമൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മഹത്തായ സന്ദേശത്തില്‍ നിന്നാണ് യു.എ.ഇയുടെ മാനവിക സന്ദേശം പ്രവഹിക്കുന്നത്. എന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

Related Articles