Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഇറാന്‍ എംപിമാര്‍

തെഹ്‌റാന്‍: യു.എ.ഇയുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ഇറാനിലെ 61 പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയോടാണ് എം.പിമാര്‍ യു.എ.ഇയുമായുള്ള എല്ലാ ബന്ധവും പരിശോധിക്കണമെന്നും ബന്ധത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടത്.

യു.എ.ഇ അമേരിക്കക്ക് പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് എം.പിമാര്‍ രംഗത്തെത്തിയത്. ഇത് ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനെതിരെ ശത്രുതാപരമായ നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നതെന്നും റൂഹാനിക്ക് നല്‍കിയ കത്തില്‍ എംപിമാര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച യു.എസ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ച ഇറാനെതിരെയുള്ള നിലപാടിന് യു.എ.ഇ പിന്തുണ അറിയിച്ചിരുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗഷ് ആണ് യു.എസിന് പിന്തുണ അറിയിച്ചിരുന്നത്.

 

Related Articles