Current Date

Search
Close this search box.
Search
Close this search box.

യു.എസ് സിറിയയിലേക്ക് മിസൈല്‍ വിട്ടാല്‍ വെടിവച്ചിടുമെന്ന് റഷ്യ

ലെബനാന്‍: സിറിയയെ ലക്ഷ്യമാക്കി യു.എസ് മിസൈല്‍ തൊടുത്തുവിട്ടാല്‍ വെടിവച്ചിടുമെന്ന് റഷ്യ അറിയച്ചു. ലബനാനിലെ റഷ്യന്‍ അംബാസിഡര്‍ അക്‌സാണ്ടര്‍ സാസിപ്കിന്‍ ആണ് ഈ വെല്ലുവിളി നടത്തിയത്. അഥവാ ഒരു യു.എസ് മിസൈല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ വെടിവച്ച് താഴെയിടും. അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള അല്‍-മനാര്‍ ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് സാസിപ്കിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

യു.എസിന്റെ മിസൈലുകളായാലും റോക്കറ്റുകളായാലും സിറിയയിലേക്ക് പ്രവേശിച്ചാല്‍ അത് തകര്‍ക്കുമെന്നും പുടിന്റെയും റഷ്യയുടെയും അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ റഷ്യന്‍ ചീഫ് ഓഫ് സ്റ്റാഫും ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

മാര്‍ച്ചില്‍ റഷ്യന്‍ പ്രതിനിധിയായ ജനറല്‍ വാലറി ജെറാസിമോവ് ആണ് ഈ അഭിപ്രായപ്രകടനം നടത്തിയിരുന്നത്. സിറിയന്‍ ബേസിനെ യു.എസ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ യു.എസിനെതിരെ ആയുധങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Related Articles