Current Date

Search
Close this search box.
Search
Close this search box.

യു.എസ് പ്രാദേശിക തെരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം യുവതിക്ക് ജയം

വാഷിംഗ്ടണ്‍: അഭയാര്‍ഥി വിരുദ്ധര്‍ക്കും മുസ്‌ലിം വിരുദ്ധര്‍ക്കും മേല്‍ക്കൈയുള്ള മേരിലാന്റിലെ പ്രിന്‍സ് ജോര്‍ജ് കണ്‍ട്രിയിലെ സ്‌കൂള്‍ ബോര്‍ഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം വിദ്യാര്‍ഥിക്ക് വിജയം. 15 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 23കാരിയായ റഹീല അഹ്മദാണ് പ്രാദേശിക തെരെഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. 2012ല്‍ ഇതേ സ്ഥാനത്തേക്ക് അവള്‍ മത്സരിച്ചിരുന്നു. റഹീലയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് പാകിസ്താന്‍കാരിയുമാണ്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഹിജാബ് ധാരിണിയായ ഒരു യുവതി പൊതുസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണെന്ന് റഹീല പറഞ്ഞു. അമേരിക്കന്‍ നിലപാടുകളില്‍ വൈവിധ്യം നിലനില്‍ക്കുന്നുണ്ട്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മോഹങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള ഒരു പ്രചോദനമായി ഞാന്‍ വര്‍ത്തിക്കും. മറ്റുള്ളവരുടെ പിന്തുണയും വിശ്വാസവുമില്ലാതെ ഈ വിജയം സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.

Related Articles