Current Date

Search
Close this search box.
Search
Close this search box.

യുവാക്കളുടെ ക്രയശേഷി രാജ്യത്തിനായി പ്രയോജനപ്പെടുത്തണം: ഖാലിദ് മിശ്അല്‍

ശാന്തപുരം: ഓരോ രാജ്യത്തെയും ചെറുപ്പത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തലാണ് കാലഘട്ടത്തിനാവശ്യമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പറഞ്ഞു. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. അവരുടെ ക്രയശേഷിയുടെ വിനിയോഗം രാജ്യം ആഗ്രഹിക്കുന്നു. അപ്പോഴാണ് അഭിവൃദ്ധി ഉണ്ടാവുക. സന്തുലിതമായി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതു വഴി തീവ്രവാദത്തെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ നടന്ന സോളിഡാരിറ്റി പ്രാദേശിക ഭാരവാഹികളുടെ സംഗമത്തെ വിഡിയോ കോണ്‍ഫറന്‍സിലുടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗാത്മകമായി യൗവനത്തെ ഉപയോഗപ്പെടുത്തുന്നതില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാകിര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് സദസ്സുമായി സംവദിച്ചു. ആത്മീയതയുടെ സമീപനം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, അറബ് വസന്താനന്തര ലോകം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം ഡോ. അബ്ദുസ്സലാം വാണിയമ്പലം എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി സംസ്ഥാന ജനറല്‍ സെകട്ടറി സാദിഖ് ഉളിയില്‍ സെക്രട്ടറിമാരായ സമദ് കുന്നക്കാവ്, മിര്‍സാദ് റഹ്മാന്‍, ഹമീദ് സാലിം, സംസ്ഥാന സമിതിയംഗങ്ങളായ എസ്.എം. സൈനുദ്ദീന്‍, പി.എം. സ്വാലിഹ്, യു. ഷൈജു എന്നിവ ര്‍ സംസാരിച്ചു.

Related Articles