Current Date

Search
Close this search box.
Search
Close this search box.

‘യുനൈറ്റഡ് ജറൂസലേം’ ബില്ലിനെ സംബന്ധിച്ച് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ നെസറ്റ് കഴിഞ്ഞ ജൂലായില്‍ അംഗീകരിച്ച ‘യുനൈറ്റഡ് ജറൂസലേം’ ബില്ലിന്റെ അപകടത്തെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഖുദ്‌സിന്റെ ഇസ്രയേലിന്റെ തലസ്ഥാനമാക്കുന്ന നിയമം അംഗീകരിക്കപ്പെട്ടാല്‍ അധിനിവിഷ്ട കിഴക്കന്‍ ഖുദ്‌സിന് മേലുള്ള ഇസ്രയേലിന്റെ ആധിപത്യം അത് ശക്തിപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മിറോസ്ലാവ് ജെന്‍ക പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും മുമ്പ് ഇരുകക്ഷികളും ഒപ്പുവെച്ച ധാരണകള്‍ക്കും അനുസൃതമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ഇരുകക്ഷികളുടെയും ശേഷി ഈ ബില്‍ കുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫലസ്തീനികള്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കാണുന്ന കിഴക്കന്‍ ഖുദ്‌സില്‍ നിന്നുള്ള പിന്‍മാറ്റത്തെ നിയന്ത്രിക്കുന്ന ബില്‍ കഴിഞ്ഞ മാസം പ്രാഥമിക വായനയില്‍ ഇസ്രയേല്‍ നെസറ്റ് അംഗീകരിച്ചിരുന്നു. ജൂതജനതയുടെയും ഇസ്രയേല്‍ രാഷ്ട്രത്തിന്റെയും ശാശ്വത തലസ്ഥാനമാണ് ഖുദ്‌സ് (ജറൂസലേം) അതില്‍ എന്തെങ്കിലും വിട്ടുവീഴ്ച്ച കാണിക്കുന്നതിന് 120 അംഗങ്ങളുള്ള നെസറ്റിലെ 80 അംഗങ്ങളുടെ ആവശ്യമാണെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.

Related Articles