Current Date

Search
Close this search box.
Search
Close this search box.

യമന്‍ പുനര്‍നിര്‍മാണത്തിന് സൗദി 10 ബില്യണ്‍ ഡോളര്‍ വകയിരുത്തി

ഏദന്‍: ഹൂഥി വിമതരില്‍ നിന്നും വീണ്ടെടുത്ത യമന്‍ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് സൗദി അറേബ്യ 10 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്ന് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി. അതിന്റെ ഭാഗമായി യമന്‍ റിയാലിന്റെ നില മെച്ചപ്പെടുത്തുന്നതിന് സെന്‍ട്രല്‍ ബാങ്കില്‍ സൗദി രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏദനിലെ താല്‍ക്കാലിക തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജം, വെള്ളം, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് തന്റെ ഭരണകൂടം പ്രാമുഖ്യം കല്‍പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതര്‍ 2015ല്‍ നിയന്ത്രണത്തിലാക്കിയ അഞ്ച് ദക്ഷിണ പ്രവിശ്യകള്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ പിന്തുണയോടെ യമന്‍ സൈന്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ തലസ്ഥാന നഗരിയായ സന്‍ആയും യമന്റെ വടക്കന്‍ പ്രദേശങ്ങളും ഇപ്പോഴും ഹൂഥികളുടെ കൈവശം തന്നെയാണുള്ളത്.

Related Articles