Current Date

Search
Close this search box.
Search
Close this search box.

യമനില്‍ യു.എ.ഇ സൈനികര്‍ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രി

അബൂദാബി: യമനിലെ യു.എ.ഇ സൈനികര്‍ തങ്ങളുടെ ദൗത്യം തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ബിന്‍ മുഹമ്മദ് ഖര്‍ഖാശ് വ്യക്തമാക്കി. യു.എ.ഇ സൈനികര്‍ യമനിലെ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന. റിയാദിനൊപ്പം ആത്മാര്‍ഥതയുള്ള സഖ്യകക്ഷിയായി തുടര്‍ന്ന് സൈനികവും രാഷ്ട്രീയവുമായ പങ്ക് യു.എ.ഇ നിര്‍വഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ചതായി റിയാദ് പ്രഖ്യാപിക്കും വരെ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സൈനികരെ സംബന്ധിച്ചടത്തോളം യുദ്ധം അവസാനിച്ചിരിക്കുന്നുവെന്ന് ബുധനാഴ്ച്ച നടത്തിയ ഒരു പ്രഭാഷണത്തില്‍ യു.എ.ഇ മന്ത്രി പറഞ്ഞിരുന്നു. തന്റെ രാഷ്ട്രം ഇപ്പോള്‍ രാഷ്ട്രീയ ക്രമീകരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇപ്പോള്‍ നിര്‍വഹിക്കുന്ന പ്രധാന പരിപാടി സ്വതന്ത്രമാക്കപ്പെട്ട പ്രദേശങ്ങളില്‍ യമന്‍ ജനതയെ പാര്‍പ്പിക്കലാണെന്നും അദ്ദേഹം വിവരിച്ചു. യു.എ.ഇയുടെ രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ യമനില്‍ തകരുകയും അതിലെ പൈലറ്റുമാര്‍ കൊല്ലപ്പെടുകയും ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് യു.എ.ഇ ഈ നിലപാടെടുത്തത്.

Related Articles