Current Date

Search
Close this search box.
Search
Close this search box.

യമനിലെ ഏദനില്‍ വിഘടനവാദികള്‍ സര്‍ക്കാര്‍ ആസ്ഥാനം കൈയേറി

ഏദന്‍: യമനിലെ ഏദനില്‍ സര്‍ക്കാരിനെതിരെ അട്ടിമറി ശ്രമവുമായി വിഘടനവാദികള്‍. ഏദനിലെ തെക്കന്‍ നഗരത്തില്‍ സര്‍ക്കാര്‍ ആസ്ഥാന മന്ദിരം കൈയേറിയ ശേഷമാണ് യു.എ.ഇ പിന്തുണയുള്ള വിഘടനവാദി സംഘത്തിന്റെ അട്ടിമറി നീക്കം. യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഫറിനു വിഘടനവാദികളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ഏദനില്‍ ഇടപെടുന്നുണ്ടെന്ന് ദാഫര്‍ ആരോപിച്ചു. യു.എ.ഇയെ മേഖലയിലെ തീരുമാനമെടുക്കുന്നവര്‍ എന്ന രീതിയിലേക്ക് സൗദി സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

സൗദി അറേബ്യയുടെ പിന്തുണയുള്ള യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും യു.എ.ഇയുടെ പിന്തുണയുള്ള വിഘടനവാദികളുടെ സൈന്യവും തമ്മില്‍ ഞായറാഴ്ച ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശം കൈയേറാനുള്ള ശ്രമത്തിനിടെയായിരുന്നു സംഘട്ടനം നടന്നത്.ഇതിനിടെയാണ് ആസ്ഥാന മന്ദിരം കൈയേറിയത്. രജ്യത്ത് ഇരു വിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതും അഭയാര്‍ത്ഥികളായതും.

 

 

Related Articles