Current Date

Search
Close this search box.
Search
Close this search box.

മൗലാനാ ആസാദ്; ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന്റെ സ്ഥാപകന്‍

ഹൈദരാബാദ്: രാജ്യത്ത് ആധുനിക വിദ്യാഭ്യാസ സംവിധാനത്തിന് അടിത്തറ പാകിയ വ്യക്തിത്വമാണ് മൗലാനാ അബുല്‍കലാം ആസാദ് എന്ന് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ ലോകായുക്ത ജസ്റ്റിസ് ബി. സുഭാഷണ്‍ റെഡ്ഢി. മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ‘ആസാദ് ദിനാഘോഷ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര നേതാവും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ ആസാദ് എടുത്ത തീരുമാനങ്ങളുടെ സല്‍ഫലങ്ങള്‍ വളരെക്കാലം മുമ്പ് തന്നെ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടി നിലകൊണ്ട ആളായിരുന്നു അദ്ദേഹം. ഐ.ഐ.ടിയും യു.ജി.സിയും മറ്റ് ദേശീയ വിദ്യാഭ്യാസ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന്റെ ഫലങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരാളായിരുന്നു അദ്ദേഹം. എന്ന് ജസ്റ്റിസ് സുഭാഷണ്‍ റെഡ്ഢി പറഞ്ഞു. സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

Related Articles