Current Date

Search
Close this search box.
Search
Close this search box.

മ്യൂണിച്ച് ആക്രമണത്തിന്റെ ഇരകളില്‍ എട്ട് പേര്‍ മുസ്‌ലിംകള്‍

മ്യൂണിച്ച്: മ്യൂണിച്ചിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒമ്പതില്‍ എട്ട് പേര്‍ മുസ്‌ലിംകളാണെന്ന് ആധികാരിക സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇറ്റലിക്കാരനാണ്. ഇരയാക്കപ്പെട്ടവരെല്ലാം ഏത് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണെന്ന് ജര്‍മന്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തങ്ങളുടെ ചില പൗരന്‍മാര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് തുര്‍ക്കിയും കൊസോവോയും പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് നോര്‍വീജിയയില്‍ 77 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടത്തിയ ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെവികാണ് മ്യൂണിച്ച് ആക്രമിക്ക് പ്രചോദനമായതെന്ന് എ.എഫ്.പി റിപോര്‍ട്ട് ചെയ്യുന്നു.
ആക്രമണം നടത്തിയതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ആക്രമണം നടത്തിയ സുമ്പുല്‍ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നു. അവിടെയെത്തിയാല്‍ ചുരുങ്ങിയ ചെലവില്‍ നിങ്ങള്‍ക്കാവശ്യമുള്ളത് തരാമെന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അക്രമി പോസ്റ്റ് ചെയ്തതെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
2009ല്‍ വിന്നന്‍ഡന്‍ സ്‌കൂളില്‍ 15 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടത്തി തുടര്‍ന്ന് ആത്മഹത്യ ചെയ്ത പതിനേഴുകാരനും അക്രമിയെ സ്വാധീനിച്ചിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. കടുത്ത ആക്രമണോത്സുകയുള്ള വീഡിയോ ഗെയിമുകള്‍ കളിക്കുന്നയാളായിരുന്നു അക്രമിയെന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക പ്രോഗ്രാമുകളുടെ സഹായത്തോടെ മാത്രം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വെബ്‌സൈറ്റില്‍ നിന്നാണ് അദ്ദേഹം ആക്രമണത്തിനുപയോഗിച്ച് തോക്ക് വാങ്ങിയതെന്നും റിപോര്‍ട്ട് പറയുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണകളൊന്നും ഇല്ലെന്ന് മ്യൂണിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ആക്രമിക്ക് ഐഎസുമായി ബന്ധമൊന്നുമില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു.

Related Articles