Current Date

Search
Close this search box.
Search
Close this search box.

മ്യൂണിച്ചില്‍ ആക്രമണം നടത്തിയത് ഇറാന്‍ വംശജന്‍: പോലീസ്

മ്യൂണിച്ച്: ജര്‍മനിയിയില്‍ മ്യൂണിച്ചിലെ വ്യാപാര സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയത് ഇറാന്‍ വംശജനായ ജര്‍മന്‍ പൗരനാണെന്ന് ജര്‍മന്‍ പോലീസ് വ്യക്തമാക്കി. അക്രമിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും പോലീസ് സൂചിപ്പിച്ചു. 18കാരനായ അയാള്‍ രണ്ട് വര്‍ഷത്തിലേറെ കാലമായി മ്യൂണിച്ചിലാണ് വസിക്കുന്നതെന്നും പോലീസ് മേധാവി ഹുബര്‍റ്റോസ് ആന്‍ഡ്രിയ പറഞ്ഞു. ആക്രമണത്തിന്റെ പ്രേരകം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രാഥമിക തലത്തിലാണിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിന് സമീപത്ത് നിന്ന് വെടിവെക്കാന്‍ ആരംഭിച്ച അക്രമി പിന്നീട് വ്യാപാര സമുച്ചയത്തിന് നേരെ നീങ്ങുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. അക്രമിയടക്കം പത്ത് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കടുത്ത സുരക്ഷയാണ് സംഭവ സ്ഥലത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles