Current Date

Search
Close this search box.
Search
Close this search box.

മോദിയുടേത് ചരിത്രപ്രധാന സന്ദര്‍ശനം: നെതന്യാഹു

തെല്‍അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ ചരിത്രപ്രധാനം എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി മിസൈലുകളുടെയും വിമാനങ്ങളുടെയും റഡാര്‍ സംവിധാനത്തിന്റെയും ഇടപാടുകള്‍ സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുമെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
ഇസ്രയേലിനും ഇന്ത്യക്കുമിടയില്‍ ശക്തമായ സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നേതാവാണ് മോദിയെന്ന് നെതന്യാഹു പറഞ്ഞു. സുരക്ഷ, കാര്‍ഷികം, ജലം, ഊര്‍ജ്ജം തുടങ്ങി ഇസ്രയേലിന്റെ ഒട്ടുമിക്ക മേഖലകളിലുമുള്ള സഹകരണത്തിന്റെ വൃത്തം ശക്തിപ്പെടുത്തുന്നതായിരിക്കും ഈ സന്ദര്‍ശനമെന്ന് നെതന്യാഹു തന്റെ ഭരണകൂടത്തിന് നല്‍കിയ പരസ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
നയതന്ത്ര ബന്ധങ്ങളിലെ സന്തുലിതത്വം കാത്തുസൂക്ഷിക്കാന്‍ മുന്‍ ഇന്ത്യന്‍ നേതാക്കള്‍ ചെയ്തിരുന്നത് പോലെ മോദി റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റി ആസ്ഥാനം സന്ദര്‍ശിക്കില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി. ഇസ്രയേലുമായി ബന്ധം നിലനിര്‍ത്തിയിരുന്നെങ്കിലും ഫലസ്തീന്‍ പ്രശ്‌നത്തിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ മോദി ഇസ്രയേലുമായുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

Related Articles