Current Date

Search
Close this search box.
Search
Close this search box.

മൊറോക്കോ ഭരണ പ്രതിസന്ധിക്ക് പരിഹാരം

റബാത്ത്: നേരത്തെ പ്രധാനമന്ത്രിയായിരുന്ന അബ്ദുല്‍ ഇലാഹ് ബിന്‍കിറാനെ മാറ്റി പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ സഅദുദ്ദീന്‍ ഉഥ്മാനിയെ രാജാവ് മുഹമ്മദ് ആറാമന്‍ ചുമതലപ്പെടുത്തിയതോടെ മൊറോക്കോയിലെ അഞ്ച് മാസത്തിലേറെ നീണ്ട ഭരണപ്രതിസന്ധിക്ക് പരിഹാരം. ഭരണകൂട രൂപീകരണത്തിനായി ഉഥ്മാനി രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കയാണ്. നേരത്തെയുണ്ടായിരുന്ന സങ്കീര്‍ണതകളെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ ഭാരിച്ച ഉത്തരവാദിത്വമാണ് തന്നെ ഏല്‍പിക്കപ്പെട്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചുമതലയേല്‍പിക്കപ്പെട്ട ശേഷം ഉഥ്മാനി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും ബിന്‍കിറാന്റെ വീടിന് മുന്നില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാജാവ് തന്നില്‍ അര്‍പിച്ചി വിശ്വാസത്തില്‍ അഭിമാനിക്കുന്നതായും അദ്ദേഹം സംസാരത്തില്‍ സൂചിപ്പിച്ചു.
സോഷ്യലിസ്റ്റ് യൂണിയനെ ഭരണകൂടത്തിന്റെ ഭാഗമാക്കണമെന്ന് അസീസ് അഖ്‌നോശിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ റാലി ഓഫ് ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി ഉപാധി വെച്ചതാണ് ബിന്‍കിറാന് മുന്നില്‍ ഭരണകൂട രൂപീകരണത്തിന് പ്രതിസന്ധി സൃഷ്ടിച്ച പ്രധാന ഘടകം. ഈ ഉപാധി ഒരു നിലക്കും അംഗീകരിക്കാന്‍ ബിന്‍കിറാന്‍ തയ്യാറായിരുന്നില്ല. ബിന്‍കിറാന് മുന്നില്‍ വെക്കപ്പെട്ട ഉപാധികള്‍ ഉഥ്മാനിയും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് മൊറോക്കോ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
2004ല്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഉഥ്മാനി. പാര്‍ട്ടി 2012 ലെ തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബിന്‍കിറാന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.

Related Articles