Current Date

Search
Close this search box.
Search
Close this search box.

മൂസില്‍ പോരാട്ടത്തിന് മുഴുവന്‍ ശക്തിയും ഉപയോഗിക്കാന്‍ ബാഗ്ദാദിയുടെ ആഹ്വാനം

ബഗ്ദാദ്: ഇറാഖിലെ മൂസില്‍ നഗരം വീണ്ടെടുക്കാന്‍ ആക്രമണം നടത്തുന്നവരെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് എല്ലാ രൂപത്തിലും എതിരാടാന്‍ ഐ.എസ് തലവന്‍ അബൂബകര്‍ അല്‍ബഗ്ദാദി അണികളോട് ആഹ്വാനം ചെയ്തു. അതോടൊപ്പം തന്നെ മൂസില്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടുകയോ പിന്‍വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഐഎസിന്റെ കീഴിലുള്ള ‘അല്‍ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍’ പുറത്തുവിട്ട ഓഡിയോ ടേപിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
അതേസമയം അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ ഇറാഖ് സൈന്യത്തിന് രണ്ട് വര്‍ഷത്തോളമായി ഐഎസ് നിയന്ത്രണത്തിലുള്ള മൂസില്‍ നഗരത്തിന് സമീപം എത്താന്‍ സാധിച്ചതായിട്ടുള്ള നിരവധി റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇറാഖിലെ സുന്നികളോട് അവരുടെ ഏക അഭയസ്ഥാനം ഐഎസ് ആണെന്ന് പറഞ്ഞ ബാഗ്ദാദി തങ്ങള്‍ക്കൊപ്പം അണിനിരക്കാന്‍ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മൂസില്‍ പോരാട്ടത്തില്‍ തുര്‍ക്കിയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച ഐഎസ് നേതാവ് തുര്‍ക്കിയെ ആക്രമിക്കാനും തങ്ങളുടെ സഹായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂസില്‍ നഗരത്തിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ച ശേഷം പുറത്തുവരുന്ന ബാഗ്ദാദിയുടെ ആദ്യ ഓഡിയോ ടേപാണിതെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. അതില്‍ വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷ അനുയായികളോട് അദ്ദേഹം പങ്കുവെക്കുന്നു.

Related Articles