Current Date

Search
Close this search box.
Search
Close this search box.

മുഹറഖ് തപാല്‍ ഓഫീസ് സന്ദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി ബാലസംഘം’ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹറഖ് പോസ് റ്റ് ഓഫീസ് സമുച്ചയ സന്ദര്‍ശനം കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. ടെലികോം-ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു ‘മലര്‍വാടി’ സന്ദര്‍ശന പരിപാടി ഒരുക്കിയത്. ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കത്തില്‍ തങ്ങളുടെ കുടുംബങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് കത്തുകളും, തപാല്‍ സംവിധാനങ്ങളും മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കുട്ടികള്‍ക്ക് ഇന്ന് അന്യമായിപ്പോകുന്ന തപാല്‍ സംവിധാനങ്ങളെക്കുറിച്ച് ഉദ്യോഗ്സ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

ബഹ്‌റൈനിലെ മുഴുവന്‍ പോസ്റ്റ്് ഓഫീസുകളിലേക്കും അയക്കുന്ന ഉരുപ്പടികള്‍ തരം തിരിക്കുന്ന കേന്ദ്രം കൂടിയാണ് മുഹറഖ്. സ്‌കാന്‍ ഏരിയ, സ്‌ട്രോംഗ് റൂം, സോര്‍ട്ടിംഗ് സെക്ഷന്‍, പാര്‍സല്‍ സെക്ഷന്‍, ലെറ്റര്‍ സെക്ഷന്‍, പാക്കിങ്് ഏരിയ, ഉടമസ്ഥര്‍ സ്വീകരിക്കാത്ത കത്തുകള്‍ തിരിച്ചയക്കുന്ന ഏരിയ എന്നിങ്ങനെ വിവിധ ഭാഗങ്ങള്‍ തപാല്‍ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കൂടാതെ കത്തുകളില്‍ അഡ്രസ്സ് എഴുതുന്ന രീതി, സ് റ്റാമ്പ് ഒട്ടിക്കുന്നതും പോസ്റ്റ്് ബോക്‌സില്‍ നിേക്ഷപിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കുട്ടികളെ പരിശീലിപ്പിച്ചു. മലര്‍വാടി കുരുന്നുകള്‍ നാട്ടിലെ ബന്ധുമിത്രാദികള്‍ക്ക് എഴുതിക്കൊണ്ടു വന്ന കത്തുകള്‍ സ്റ്റാമ്പ് ഒട്ടിച്ച് പോസ് റ്റ് ചെയ്തു. മുഹറഖ് പോസ്റ്റ് ഓഫീസ് മാനേജര്‍ ഇബ്രാഹിം കുട്ടികള്‍ക്ക് സന്ദര്‍ശനത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി. വി. അബ്ദുല്‍ ജലീല്‍, എ.എം ഷാനവാസ്, വി. എം ഷക്കീബ്, എം. എം മുനീര്‍, വി പി നൗഷാദ്, സുമയ്യ, ഹേബ, സമീറ, നുഫീല, ഷഫ് ന, റുബീന, എന്നിവര്‍ നേതൃത്വം നല്‍കി. പോസ്റ്റ് ഓഫീസ് സന്ദര്‍നത്തിന് സൗകര്യമൊരുക്കിയതിന് ഉദ്യോഗസ്ഥര്‍ക്കും, ‘മലര്‍വാടി’ കുരുന്നുകള്‍ക്കും സംഘാടകര്‍ക്കും റുസ്ബി ബഷീര്‍ നന്ദി പ്രകാശിപ്പിച്ചു.

Related Articles