Current Date

Search
Close this search box.
Search
Close this search box.

മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തണം: ഹനിയ്യ

ഗസ്സ: ഫലസ്തീന്‍ നഗരങ്ങളിലെ മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് അത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് പല ഭാഗത്തു നിന്നും ആഹ്വാനമുണ്ടായ പശ്ചാത്തലത്തിലാണ് ഗസ്സയില്‍ അബ്ദുല്ലാഹ് ബിന്‍ ഉമര്‍ മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശക്തമായും അന്തസ്സോടെ മത്സരിച്ചും തെരെഞ്ഞെടുപ്പിനെ സമീപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പൊതുജനത്തിന്റെ പങ്കാളിത്വത്തിലും രാഷ്ട്രീയത്തിലും വിശ്വാസമര്‍പ്പിച്ച് തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് ഹമാസ് തീരുമാനിച്ചിട്ടുള്ളത്. അനുരഞ്ജന കരാറിന്റെ റദ്ദാക്കലിനും പൊതുതെരെഞ്ഞെടുപ്പിനും ശേഷം ഫലസ്തീനികള്‍ കഴിയുന്ന രാഷ്ട്രീയ മരവിപ്പിന് ഒരു മാറ്റം വരുത്തുന്നതിന് കൂടിയാണത്. ആഭ്യന്തരമായും രാഷ്ട്രീയമായും ഫലസ്തീനികളുടെ സജീവത വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. എന്നും ഹനിയ്യ പറഞ്ഞു.
തടവുകേന്ദ്രങ്ങളിലെ മോശപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധിച്ചും അഡ്മിനിസ്‌ട്രേറ്റീവ് തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും നിരവധി ഫലസ്തീന് തടവുകാര്‍ നടത്തുന്ന നിരാഹാര സമരത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. തടവുകാരോട് ഇസ്രയേല്‍ കാണിക്കുന്ന തോന്നിവാസത്തിന് അറുതി വരുത്താന്‍ അറബ് രാഷ്ട്രങ്ങള്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയില്‍ തുറമുഖം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തുറമുഖം ആരുടെയും ഔദാര്യമല്ലെന്നും അധിനിവേശകര്‍ ഞങ്ങളുടെ ജനതക്ക് നല്‍കുന്ന ഉച്ഛിഷ്ടമല്ലെന്നും പറഞ്ഞ ഹനിയ്യ അത് നിശ്ചയദാര്‍ഢ്യത്തിലൂടെയും സ്ഥൈര്യത്തിലൂടെയും നേടിയെടുക്കുമെന്നും കൂട്ടിചേര്‍ത്തു.

Related Articles