Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന ഹമാസ് നേതാവിനെ ഇസ്രായേല്‍ അറസ്റ്റു ചെയ്തു

റാമല്ല: മുതിര്‍ന്ന ഹമാസ് നേതാവിനെ ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തു. ഹമാസ് നേതാവായ ഹസന്‍ യൂസുഫിനെയാണ് ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് അറസ്റ്റു ചെയ്തത്. പന്ത്രണ്ടോളം ഇസ്രായേല്‍ സൈന്യം രാത്രി വീട്ടിലെത്തിയാണ് തന്റെ പിതാവിനെ അറസ്റ്റു ചെയ്തതെന്ന് ഹസന്‍ യൂസുഫിന്റെ മകന്‍ ഓയ്‌സ് ഹസന്‍ പറഞ്ഞു.

57ഉകാരനായ ഹസന്‍ യൂസുഫിനെ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 21 വര്‍ഷം അദ്ദേഹം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി വെസ്റ്റ്ബാങ്കില്‍ നടത്തിയ റെയ്ഡില്‍ ഹമാസ് പ്രവര്‍ത്തകരടക്കം 32ഓളം ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് അറസ്റ്റ്.

ഇസ്രായേല്‍ തലസ്ഥാനം ജറൂസലേമായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ മേഖല വീണ്ടും അസ്വസ്ഥതയിലേക്ക് നീങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗസ്സയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചും ഇസ്രായേല്‍ പൊലിസിന്റെ നടപടിക്കെതിരേയും ഫലസ്തീനില്‍ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. സമരക്കാരെ ശക്തമായ രീതിയിലാണ് ഇസ്രായേല്‍ സൈന്യം നേരിടുന്നത്.

 

Related Articles