Current Date

Search
Close this search box.
Search
Close this search box.

മാനവികതയെ ഉയര്‍ത്തിപ്പിടിക്കാന്‍ ആഘോഷങ്ങള്‍ കരുത്ത് പകരണം

മനാമ: വര്‍ഗീയതയും വിഭാഗീയതയും വളര്‍ന്നു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരങ്ങളാണ് ആഘോഷങ്ങളെ മാറ്റണമെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ സഈദ് റമദാന്‍ നദ്‌വി പറഞ്ഞു. ഫ്രന്റ്‌സ് ബഹ്‌റൈന്‍, ദിശ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഡിസ്‌കവര്‍ ഇസ്‌ലാം റിഫ മലയാളം വിങ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാനായിരിക്കണം മത സമൂഹങ്ങള്‍ ശ്രമിക്കേണ്ടത്. ആരാധാനായലങ്ങളില്‍  നിന്ന് മാനവ സാഹോദര്യം എന്തെന്ന് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കണം. മതമോ ജാതിയോ നോക്കി അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നല്ല ഒരു വേദഗ്രന്ഥവും പഠിപ്പിക്കുന്നത്.  മത ദര്‍ശനങ്ങളെയും  വേദഗ്രന്ഥങ്ങളെയും  ഹൈജാക്ക് ചെയ്തു കൊണ്ട് തീവ്ര ചിന്താഗതികള്‍ വളര്‍ത്തുന്നവര്‍ സൃഷ്ടിക്കുന്ന! അപകടത്തെ കുറിച്ച് നാം ബോധവാന്മാരേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിസ്‌കവര്‍ ഇസ്‌ലാം റിഫ മലയാളം വിങ് കണ്‍വീനര്‍ എ. എം ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി  ആശംസ നേര്‍ന്നു. മനാമ ഏരിയ ഓര്‍ഗനൈസര്‍ എം. ബദറുദ്ദീന്‍ സ്വാഗതം ആശംസിച്ചു. അമല്‍ സുബൈര്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ഷദ ഷാജി, സിബി ഇലവുപാലം, ബോണി, ജോസ് ആന്റണി എന്നിവര്‍ കവിതാലാപനം നടത്തുകയും അബ്ദുല്‍ ഗഫൂര്‍ കുമരനെല്ലൂര്‍ നന്ദി പ്രകാശിപ്പി ക്കുകയും ചെയ്തു.   

Related Articles