Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ ഹറാമിനെ രാഷ്ട്രീയ വിയോജിപ്പുകളുടെ വേദിയാക്കരുത്: സ്വിസ് മനുഷ്യാവകാശ സംഘടന

ബേണ്‍: ഉപരോധ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ച നടപടികളിലൂടെ അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് സ്വിറ്റ്‌സര്‍ലന്റിലെ മനുഷ്യാവകാശ സംരക്ഷണ സംഘടന. ആരാധന സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുകയും മസ്ജിദുല്‍ ഹറാമിനെ രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് വേദിയാക്കരുതെന്നും സൗദി ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക് പ്രഹരമേല്‍പ്പിച്ചു കൊണ്ടുള്ള നിയമപരമല്ലാത്ത നിലപാടുകളെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളെന്ന് ന്യായീകരിക്കാന്‍ സൗദി ശ്രമിക്കുന്നുണ്ടെന്നും സംഘടനയുടെ പ്രസ്താവന ആരോപിച്ചു. മതപരമായ ആരാധനകള്‍ അനുഷ്ഠിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയേണ്ടത് അനിവാര്യമാണെന്നും പ്രസ്താവന സൗദിയോട് ആവശ്യപ്പെട്ടു.
അതേസമയം ഖത്തറാണ് ഹജ്ജിന് രാഷ്ട്രീയവല്‍കരിക്കുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. ഇരുഹറമുകളെയും അന്തരാഷ്ട്രവല്‍കരിക്കാനും രാഷ്ട്രീയവല്‍കരിക്കാനുമുള്ള ഖത്തറിന്റെ ആവശ്യം അവരുടെ ഉള്ളില്‍ ഈ നാടിനോടും നാട്ടുകാരോടുമുള്ള പകയെയാണ് കുറിക്കുന്നതെന്ന് സൗദി സുപ്രീം ജുഡിഷ്യല്‍ കൗണ്‍സില്‍ അംഗം ശൈഖ് മുബശ്ശിര്‍ ബിന്‍ മുഹമ്മദ് ആല്‍ഗര്‍മാന്‍ പറഞ്ഞു. ഹൂഥികള്‍ക്കും ഇറാനിനും ഖത്തര്‍ നല്‍കുന്ന പിന്തുണക്കുള്ള വ്യക്തമായ തെളിവുകൂടിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഇരുഹറമുകള്‍ക്കും അവിടെയെത്തുന്ന തീര്‍ഥാടകര്‍ക്കും വേണ്ടി സൗദി ഭരണാധികാരികള്‍ വലിയ സേവനങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞതായി ‘സബ്ഖ്’ ഓണ്‍ലൈന്‍ പത്രം വ്യക്തമാക്കി.

Related Articles