Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ ശുദ്ധ ഇസ്‌ലാമിക പൈതൃകം തന്നെ: യുനെസ്‌കോ

പാരീസ്: ഖുദ്‌സിലെ മസ്ജിദുല്‍ അഖ്‌സയും ബുറാഖ് മതിലും (western wall) ശുദ്ധ ഇസ്‌ലാമിക പൈതൃകങ്ങളാണെന്ന പ്രമേയത്തിന് യുനെസ്‌കോയുടെ അന്തിമ അംഗീകാരം. യുനെസ്‌കോ മുമ്പെടുത്ത തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂതമതത്തിന് മസ്ജിദുല്‍ അഖ്‌സയുമായും ബുറാഖ് മതിലുമായും മതപരമായ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള പ്രമേയം കഴിഞ്ഞ വ്യാഴാഴ്ച്ച പാരീസില്‍ ചേര്‍ന്ന യോഗത്തില്‍ യുനെസ്‌കോ അംഗീകരിച്ചിരുന്നു. ഹെബ്രോണിലെ ഇബ്‌റാഹീമി കോമ്പൗണ്ടും ബത്‌ലഹേമിലെ മസ്ജിദ് ബിലാല്‍ ബിന്‍ റബാഹും ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രസ്തുത പ്രമേയം വ്യക്തമാക്കിയിരുന്നു.
പ്രമേയത്തെ അനുകൂലിച്ച മെക്‌സിക്കോ അവസാന നിമിഷം തങ്ങളുടെ നിലപാട് മാറ്റുകയാണ് ചെയ്തത്. പ്രമേയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രയേല്‍ യുനെസ്‌കോയുമായുള്ള ബന്ധം മരവിപ്പിച്ചിട്ടുണ്ട്. അഖ്‌സ ശുദ്ധ ഇസ്‌ലാമിക പൈതൃകമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം അംഗീകരിക്കപ്പെടുന്നത് തടയാന്‍ ഇസ്രയേല്‍ അവസാന നിമിഷം വരെ കളികള്‍ നടത്തിയിട്ടുണ്ടെന്ന് യുനെസ്‌കോയിലെ ഫലസ്തീന്‍ പ്രതിനിധി മുനീര്‍ അന്‍സ്ത്വാസ് പറഞ്ഞു. പ്രമേയത്തിന് മതപരമായ വര്‍ണം നല്‍കാനാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുയാണ് യുനെസ്‌കോ ചെയ്തതെന്ന് ഫലസ്തീനിലെ ഒ.ഐ.സി പ്രതിനിധി അഹ്മദ് റുവൈള്വി അഭിപ്രായപ്പെട്ടു. അല്‍അഖ്‌സ മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള വഖഫാണെന്നും നീതിയുക്തമായി പ്രവര്ത്തിക്കുന്ന ആരും സമ്മതിക്കുന്ന കാര്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ബുറാഖ് മതില്‍ ജൂതശേഷിപ്പിന്റെ ഭാഗമോ?
ഇസ്രയേല്‍ അതിക്രമങ്ങള്‍ എടുത്തുകാണിക്കുകയെന്ന കടമയാണ് യുനെസ്‌കോ നിര്‍വഹിച്ചത്‌

Related Articles