Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കാരം പുനരാരംഭിക്കാമെന്ന് ഫലസ്തീന്‍ മതനേതൃത്വം

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അവിടെ നമസ്‌കാരം പുനരാരംഭിക്കാന്‍ ഫലസ്തീന്‍ മതനേതൃത്വം ആഹ്വാനം ചെയ്തു. ജൂലൈ 14 രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഫലസ്തീനികളുടെ രോഷത്തിന് മുന്നില്‍ മാറ്റാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഫലസ്തീന്‍ മതനേതൃത്വം ചുമതലപ്പെടുത്തിയ സാങ്കേതിക സംഘം ഇസ്രയേല്‍ അവിടെ പുതുതായി ഒരുക്കിയിരുന്ന സംവിധാനങ്ങളെല്ലാം നീക്കം ചെയ്തതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഖുദ്‌സിലും ഫലസ്തീനിലും സാധ്യമായവരോടെല്ലാം കൂട്ടമായി അല്‍അഖ്‌സയില്‍ പോയി നമസ്‌കാരം നിര്‍വഹിക്കാനും നേതൃത്വം ആഹ്വാനം ചെയ്തു.
തക്ബീര്‍ മുഴക്കിയും തഹ്‌ലീല്‍ ചൊല്ലിയും മസ്ജിദുല്‍ അഖ്‌സയിലേക്ക് യാത്ര തിരിക്കാനും അതിനെയും ഖുദ്‌സിനെയും ഫലസ്തീന്‍ ജനതയെയും സംരക്ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു. ഇന്നത്തെ അസ്വ്ര്‍ നമസ്‌കാരം മസ്ജിദുല്‍ അഖ്‌സക്കുള്ളിലാണ് നിര്‍വഹിക്കുകയെന്നും പ്രസ്താവന സൂചിപ്പിച്ചു.

Related Articles