Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സയിലെ മൂന്ന് ജോലിക്കാരെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു

ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയിലെ മൂന്ന് ജീവനക്കാരെ ബുധനാഴ്ച്ച രാവിലെ ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഖുദ്‌സില്‍ അറ്റകുറ്റപണികളിലേര്‍പ്പെട്ടിരിക്കെയായിരുന്നു അറസ്റ്റ്. ഔഖാഫിന്റെ കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബസ്സാം ഹല്ലാഖ്, ജോലിക്കാരായ ഈസാ ദബാഗ്, കായിദ് ജാബിര്‍ എന്നിവരെയാണ് ഇസ്രയേല്‍ പോലീസ് പിടികൂടിയിരിക്കുന്നതെന്ന് ഖുദ്‌സിലെ ഇസ്‌ലാമിക് ഔഖാഫ് മാധ്യമ വക്താവ് ഫിറാസ് ദബ്‌സ് പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയുടെ ഭാഗമായ ജാമിഉല്‍ ഖിബലിയുടെ ഒരു വാതിലിന്റെ കേടുപാടുകള്‍ പരിഹരിക്കുകയായിരുന്നു അവര്‍. പോലീസെത്തി അവരോട് ജോലി നിര്‍ത്താന്‍ ആവശ്യപ്പെടുകയും സമീപത്തെ പോലീസ് കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നും അദ്ദേഹം വിവരിച്ചു.
അറസ്റ്റിന് പിന്നിലെ കാരണം വ്യക്തമാക്കി കൊണ്ട് ഇസ്രയേല്‍ പോലീസ് പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. മസ്ജിദുല്‍ അഖ്‌സയുടെ അറ്റകുറ്റപണികള്‍ അധിനിവേശ പോലീസ് ഇടപെട്ട് നിരന്തരം തടസ്സപ്പെടുത്താറുണ്ടെന്ന് ജോര്‍ദാന്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ഇസ്‌ലാമിക് ഔഖാഫ് വ്യക്തമാക്കി. മസ്ജിദിലെ അറ്റകുറ്റപണികള്‍ക്ക് ഇസ്രയേല്‍ പുരാവസ്തു വകുപ്പിന്റെ അനുമതി വേണമെന്നാണ് ഇസ്രയേല്‍ പോലീസിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചു കൊടുക്കാന്‍ ഔഖാഫ് തയ്യാറായിട്ടില്ല.

Related Articles