Current Date

Search
Close this search box.
Search
Close this search box.

മലയാളികള്‍ക്കായി ഡിഫോര്‍ മീഡിയയുടെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി

കോഴിക്കോട്: ഡിഫോര്‍ മീഡിയയുടെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി വെബ്‌സൈറ്റ് ഒക്ടോബര്‍ മൂന്നിന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി സമര്‍പ്പിക്കും. ഏത് സാധാരണക്കാരനും ഖുര്‍ആന്റെ അര്‍ഥവും ആശയവും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധ്യമാകും വിധത്തിലാണ് വീഡിയോ രൂപത്തിലുള്ള ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യുവ പണ്ഡിതനും അധ്യാപകനുമായി എം.സി. സുബ്ഹാന്‍ ബാബുവാണ് അര മണിക്കൂര്‍ വീതമുള്ള പഠന പരമ്പരയിലെ ക്ലാസുകള്‍ നയിക്കുന്നത്. സൂറത്തുല്‍ ഫാതിഹയും അമ്മ ജുസ്ഇലെ 37 അധ്യായങ്ങളും ഉള്‍പ്പെടുത്തി 57 എപ്പിഡോസുകളായി ക്രമീകരിച്ചിരിക്കുന്ന കോഴ്‌സിന്റെ കാലാവധി 14 മാസമാണ്. ആഴ്ച്ചയില്‍ ഒരു ക്ലാസ് എന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിട്ടുള്ളത്. വൈകി പ്രവേശിക്കുന്ന പഠിതാക്കളുടെ സൗകര്യം മുന്‍നിര്‍ത്തി മുന്‍ പാഠഭാഗങ്ങളും സൈറ്റില്‍ ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി സാഹിബ് സൂറഃ അല്‍ഫാത്തിഹക്ക് നല്‍കുന്ന ആമുഖവും ഖുര്‍ആന്‍ പഠനത്തിന്റെ പാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഏതാനും പ്രഭാഷണങ്ങളും അനുബന്ധങ്ങളായി സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. www.quranpadanam.com എന്ന അഡ്രസിലൂടെ പഠിതാക്കള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കാം.

Related Articles