Current Date

Search
Close this search box.
Search
Close this search box.

മലബാറിന്റെ സൗഹൃദപാരമ്പര്യത്തെ കുറിച്ച് സെമിനാര്‍ മലപ്പുറത്ത്

മലപ്പുറം: ‘സമാധാനം, മാനവികത’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് നടത്തുന്ന ദേശീയ കാമ്പയിനോടനുബന്ധിച്ച് ‘മലബാറിന്റെ സൗഹൃദപാരമ്പര്യം’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാസമിതി സെപ്തംബര്‍ 9ന് മലപ്പുറം ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ നടത്തിപ്പിനായി മുന്‍ ജില്ലാ കലക്ടര്‍ പി.കെ. ബാലകൃഷ്ണന്‍ ഐഎഎസ് മുഖ്യരക്ഷാധികാരിയും മലപ്പുറം സെന്റമേരീസ് ചര്‍ച്ച് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിച്ചു.  ജനറല്‍ കണ്‍വീനറായി മുസ്തഫ ഹുസൈനും അസിസ്റ്റന്റ് കണ്‍വീനറായി സി.എച്ച്. മുഹമ്മദ് ബഷീറും തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ സ്വാഗതവും ജില്ലാ പിആര്‍ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍ നന്ദിയും പറഞ്ഞു.

Related Articles