Current Date

Search
Close this search box.
Search
Close this search box.

മര്‍കസി മക്തബ ഇസ്‌ലാമിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പ്രസാധനാലയമായ മര്‍കസി മക്തബ ഇസ്‌ലാമിയുടെ പുതിയ ഷോറൂം ഡല്‍ഹി ജാമിഅ നഗറില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക സാഹിത്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായ സേവനമാണ് മര്‍കസി മക്തബ നിര്‍വഹിക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങളില്‍ സാഹിത്യങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉര്‍ദു, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മറ്റ് പ്രധാന ഭാഷകളിലും നൂറുകണക്കിന് പുസ്തകങ്ങള്‍ മക്തബ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക സാഹിത്യ മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പിച്ചിട്ടുള്ള മക്തബ ഇന്ത്യക്കകത്തും പുറത്തും ഇസ്‌ലാമികാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ജമാഅത്ത് അമീര്‍ സൂചിപ്പിച്ചു.
പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സാധ്യമായ സൗകര്യങ്ങളും സാഹിത്യങ്ങളും ഒരുക്കിക്കൊടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് മര്‍കസി മക്തബ ഇസ്‌ലാമി മാനേജര്‍ അതീഖു റബ്ബ് പറഞ്ഞു. ആളുകള്‍ക്ക് അവരന്വേഷിക്കുന്ന പുസ്തകങ്ങള്‍ കണ്ടെത്താന്‍ പുതിയ ഷോറൂം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles