Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശങ്ങള്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്; മാനിഫെസ്‌റ്റോ പ്രകാശനം ചെയ്തു

കൊച്ചി: മനുഷ്യാവകാശങ്ങള്‍ക്ക് കേരള സര്‍ക്കാരിനോട് പറയാനുള്ളത് എന്നപേരില്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് തയ്യാറാക്കിയ മാനിഫെസ്‌റ്റോ പ്രകാശന സമ്മേളനം അഭിഭാഷകന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ് ദലിത്-ആദിവാസിന്യൂനപക്ഷ വേട്ടയാടലുകളെന്ന് അദ്ദേഹം പറഞ്ഞു. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഭരണകൂടം തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇത്തരം കരിനിയമങ്ങള്‍ എല്ലാം പിന്‍വലിക്കണമെന്നും അഡ്വ. ബാലന്‍ ആവശ്യപ്പെട്ടു.
എറണാകുളം ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍, അഡ്വ. മധുസൂധനന് മാനിഫെസ്‌റ്റോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സെമിനാറില്‍ ‘കേരളത്തിലെ മാവോയിസ്റ്റ് വേട്ട’ പി.യു.സി.എല്‍ ചെയര്‍മാന്‍ അഡ്വ. പി.എ പൗരന്‍, ‘ഭീകരാരോപണ കേസുകള്‍ കേരളത്തില്‍’ അഡ്വ. നൗഷാദ്, ‘ജനകീയ സമരങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും’ അഡ്വ. സി.ആര്‍. നീലകണ്ഠന്‍, ‘ദലിത്ആദിവാസി സമൂഹവും മനുഷ്യാവകാശ ലംഘനങ്ങളും’ അഡ്വ. പ്രീത എന്നിവര്‍ അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളാക്കപ്പെട്ട ഷഹീര്‍ താണ, അനില്‍ കാതിക്കൂടം എന്നിവര്‍ അനുഭവങ്ങള്‍ വിവരിച്ചു. സാദിഖ് ഉളിയില്‍, കെ.കെ. സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles