Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സ്ത്രീകള്‍ക്ക് മര്‍ദനം

മാന്‍ഡസോര്‍: മധ്യപ്രദേശിലെ മാന്‍ഡസോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ മര്‍ദനത്തിനിരയായി. രണ്ട് സ്ത്രീകളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും ചെയ്തതിന് പോലീസ് കാഴ്ച്ചക്കാരായി നോക്കി നിന്നു. മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
രണ്ട് മുസ്‌ലിം സ്ത്രീകള്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഗോമാതാ കീ ജയ് വിളിച്ചു കൊണ്ട് സംഘം സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പകരം പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്.
പോലീസ് നടത്തിയ പരിശോധനയില്‍ 30 കിലോയോളം ഇറച്ചി സ്ത്രീകളില്‍ നിന്ന് കണ്ടെടുത്തെന്നും എന്നാല്‍ പരിശോധനയില്‍ അത് പോത്തിറച്ചിയാണെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു. അനധികൃതമായി ഇറച്ചി കൈവശം വെച്ചതിന് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ അവരെ മര്‍ദിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കി.

ഗോരക്ഷകരോട് ഗോമാതാവിന് പറയാനുള്ളത്

Related Articles