Current Date

Search
Close this search box.
Search
Close this search box.

മദ്‌റസ പൊതുപരീക്ഷ: റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ദാനം 23ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഈ വര്‍ഷം നടത്തിയ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍, അവരുടെ ഉസ്താദുമാര്‍, റാങ്ക് ജേതാക്കളുടെ മദ്‌റസകള്‍ പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം കൈവരിച്ച സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷനും നല്‍കുന്ന അവാര്‍ഡ്ദാനവും സമസ്ത 90-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ചരിത്ര വിജയത്തിന് മുഖ്യകാര്‍മികത്വം വഹിച്ച സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ക്കുള്ള ഉപഹാര സമര്‍പണവും ജൂലൈ 23 ശനിയാഴ്ച കാലത്ത് 8 മണിക്ക് ചേളാരി സമസ്താലത്തില്‍ വെച്ച് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും ഉപഹാര സമര്‍പണവും നിര്‍വഹിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറയും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യാപക കൈപുസ്തകം പ്രകാശനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ക്യാഷ് അവാര്‍ഡുകളും സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മെമന്റോകളും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ ഷീല്‍ഡുകളും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അനുമോദനപത്രവും പി.അബ്ദുല്‍ഹമീദ് എം.എല്‍.എ. മികച്ച മദ്‌റസകള്‍ക്ക് ഉപഹാരങ്ങളും സമര്‍പിക്കും. കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ: എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.സി. മായിന്‍ ഹാജി, പി.എ.ജബ്ബാര്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍, കെ.എച്ച്, കോട്ടപ്പുഴ, സത്താര്‍ പന്തല്ലൂര്‍, എം.എ. ചേളാരി എന്നിവര്‍ ആശംസ പ്രസംഗം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles