Current Date

Search
Close this search box.
Search
Close this search box.

മതപ്രബോധന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണം: മുസ്‌ലിം നേതാക്കള്‍

കോഴിക്കോട്: ഐ.എസ് വേട്ടയുടെ പേരില്‍ മത പ്രബോധന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പോലീസും മറ്റു അന്വേഷണ ഏജന്‍സികളും അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഐ.എസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമിക പ്രബോധക കേന്ദ്രങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുകയും പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഭരണ ഘടന ഓരോ വ്യക്തിക്കും നല്‍കുന്ന മൗലികാവകാശമാണ് മത പ്രബോധന സ്വാതന്ത്ര്യം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം നിരപരാധികളെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം. ഇത്തരം നടപടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു. ഇതിനെതിരെ മുഴുവന്‍ മതേതരജനാധിപത്യ വിഭാഗങ്ങളും ഒറ്റക്കെട്ടായി നീങ്ങാന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി.അബ്ദുല്ലക്കോയ മദനി, എം.ഐ.അബ്ദുല്‍ അസീസ്, ഹുസൈന്‍ മടവൂര്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുശ്ശൂക്കൂര്‍ മൗലവി അല്‍ഖാസിമി എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

Related Articles