Current Date

Search
Close this search box.
Search
Close this search box.

ഭീകരരെ അവരുടെ മാളങ്ങളില്‍ നിന്ന് പുറത്തുചാടിക്കും: എര്‍ദോഗാന്‍

അങ്കാറ: ഐസിസ്, പി.കെ.കെ, ഗുലന്‍ പ്രസ്ഥാനം തുടങ്ങിയവയെല്ലാം ഭീകരരാണെന്നും അവക്കിടയില്‍ ഒരു വ്യത്യാസവുമില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. സിറിയ-തുര്‍ക്കി അതിര്‍ത്തിയിലുള്ള ഗാസിഅന്‍തബ് നഗരത്തില്‍ ഞായറാഴ്ച്ച പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹമിത് പറഞ്ഞത്. തുര്‍ക്കി ജനത ഒരിക്കലും ഭീകരര്‍ക്ക് കീഴൊതുങ്ങില്ല. ഭരണകൂടം ഭീകരസംഘടനകളുടെ മാളങ്ങളില്‍ കയറി അവരെ പുറത്തു ചാടിക്കും. തുര്‍ക്കിയെയും അതിന്റെ അതിര്‍ത്തികളെയും അവരില്‍ നിന്നും ശുദ്ധീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് നാം. വധശിക്ഷ നടപ്പാക്കണമെന്നാണ് തുര്‍ക്കി ജനത ആഗ്രഹിക്കുന്നത്. കൊലയാളികള്‍ക്ക് ജയിലുകളില്‍ സുഭിക്ഷമായി ജീവിക്കുന്നത് തടയാന്‍ പാര്‍ലമെന്റ് അക്കാര്യം ചര്‍ച്ച ചെയ്യും. എന്നും എര്‍ദോഗാന്‍ വ്യക്തമാക്കി.
പി.കെ.കെയും ഐസിസും ഗാസിഅന്‍തബ് ആക്രമിച്ചു. എന്നാല്‍ അവിടത്തെ നിവാസികള്‍ അവര്‍ക്ക് കീഴൊതുങ്ങിയില്ല. എഫ്-16 വിമാനങ്ങളും ഹെലികോപ്റ്ററുകളും അവിടത്തുകാരുടെ തലക്ക് മുകളില്‍ വട്ടമിട്ടു. എന്നാല്‍ അത് അവരെ ഭയപ്പെടുത്തുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തുന്ന ഏറ്റവും നീചമായ രീതിയാണെന്നും ഗാസിഅന്‍തബിലെ ആക്രമണത്തെ അപലപിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles