Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടനും അമേരിക്കക്കും മുഖ്തദ സദ്‌റിന്റെ താക്കീത്

ബഗ്ദാദ്: ഐഎസില്‍ നിന്നും മൗസില്‍ നഗരം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും സൈനികരെ ഉന്നംവെക്കുമെന്ന് ഇറാഖിലെ സദര്‍ വിഭാഗത്തിന്റെ നേതാവ് മുഖ്തദ സദ്‌റിന്റെ താക്കീത്. ‘അവരെ വിമോചകരായിട്ടല്ല, അധിനിവേശകരായിട്ടാണ് ഞങ്ങള്‍ കണക്കാകുക’യെന്ന് കൂടുതല്‍ സൈനികരെ അയക്കുമെന്നുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ സംബന്ധിച്ച് ഒരു അനുയായിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഐഎസിനെ നേരിടുന്നതിന് ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി ഇറാഖിലെ സൈനികരുടെ എണ്ണം അഞ്ഞൂറായി വര്‍ധിപ്പിക്കുന്നമെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി മൈക്കള്‍ ഫാലണ്‍ ബുധനാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇറാഖിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യംവെക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച സദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൗസില്‍ വീണ്ടെടുക്കുന്നതിന് 560 അമേരിക്കന്‍ സൈനികരെ അയക്കുമെന്നാണ് കാര്‍ട്ടര്‍ പറഞ്ഞത്.
ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ‘സറായാ സലാം’ എന്ന പേരിലുള്ള സദറിന്റെ സൈന്യം പങ്കെടുക്കുന്നുണ്ട്. നേരത്തെ ‘ജെയ്ശുല്‍ മഹ്ദി’ എന്ന പേരിലായിരുന്നു അതറിയപ്പെട്ടിരുന്നത്. എന്നാല്‍ ശിയാ കേന്ദ്രങ്ങളെ ഐഎസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പ്രധാന ദൗത്യമായി ഈ സ്വീകരിച്ചിട്ടുള്ളത്.

Related Articles