Current Date

Search
Close this search box.
Search
Close this search box.

ബി.ഡി.എസ് മൂവ്‌മെന്റിനെ പിന്തുണച്ച ഫ്രഞ്ച് മേയറെ ഇസ്രായേല്‍ തടഞ്ഞു

വെസ്റ്റ്ബാങ്ക്: ബി.ഡി.എസ് മൂവ്‌മെന്റിനെ പിന്തുണച്ച ഫ്രാന്‍സിലെ മേയര്‍ വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു. ഇസ്രായേല്‍ കുടിയേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബോയ്‌കോട്ട്,ഡിവെസ്റ്റ്‌മെന്റ,സാങ്ഷന്‍സിനു (ബി.ഡി.എസ്) പിന്തുണ നല്‍കിയിരുന്ന ഗണിവില്ലേഴ്‌സ് പ്രവിശ്യയിലെ മേയറായ പാട്രിക് ലെസ്‌ലര്‍ക്ക് ആണ് ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

ജോര്‍ദാനില്‍ നിന്നും തന്റെ കുടുംബവുമൊന്നിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലേക്കു പോകവെയാണ് അദ്ദേഹത്തെ ഇസ്രായേല്‍ അധികൃതര്‍ തടഞ്ഞത്. ഫലസ്തീന്‍ ഫലസ്തീന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാട്രിക് ലെസ്‌ലര്‍ ഫലസതീനെ പിന്തുണക്കുന്നുവെന്നാരോപിച്ചാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

 

Related Articles