Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി തടഞ്ഞ അനുമോദന ചടങ്ങിലെ വിദ്യാര്‍ഥികളെ എസ്.ഐ.ഒ അനുമോദിച്ചു.

മലപ്പുറം: അറബിക് ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ സംഗമവും അനുമോദന പരിപാടിയും നടത്തി. വിദ്യാര്‍ഥികളെ എസ്.ഐ.ഒ ജില്ലാ സെക്രട്ടറി നഈം  മാറഞ്ചേരി അനുമോദിച്ചു. സംഘ്പരിവാര്‍ വര്‍ഗീയതയോട് മൗനം പാലിക്കുന്നത് അപകടകരമാണെന്നും എന്ത് വിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അലീഗഢ് യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ഥി ഫവാസ് മാറഞ്ചേരി, ജില്ലാ സമിതിയംഗം ബാസിത് താനൂര്‍ എന്നിവര്‍ സംസാരിച്ചു. അനീസ് റഹ്മാന്‍ , ടി.സി റക്കീബ്, സാലിഹ് പഴഞ്ഞി, റിന്‍ഷാദ് വെളിയങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles