Current Date

Search
Close this search box.
Search
Close this search box.

ബിന്‍ നായിഫ് വീട്ടുതടങ്കലിലാണെന്ന റിപോര്‍ട്ട് ശരിയല്ലെന്ന് സൗദി ഉദ്യോഗസ്ഥന്‍

റിയാദ്: സൗദി അറേബ്യയുടെ മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വീട്ടുതടങ്കലിലാണെന്നും പുറത്തേക്ക് യാത്ര ചെയ്യുന്നതിന് അദ്ദേഹത്തിന് മേല്‍ വിലക്കുണ്ടെന്നുമുള്ള റിപോര്‍ട്ട് സൗദി ഉദ്യോഗസ്ഥന്‍ നിഷേധിച്ചതായി റോയിട്ടേഴ്‌സ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചതോടെ കിരീടാവകാശി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട മുഹമ്മദ് ബിന്‍ നായിഫ് ജിദ്ദയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും രാജ്യം വിട്ടുപോകുന്നതിന് അദ്ദേഹത്തിന് മേല്‍ വിലക്കുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സേവനം തുടരുന്നവും മുമ്പ് സേവനം അനുഷ്ഠിച്ചിരുന്നവരുമായ നാല് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെയും അവലംബിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്. എന്നാല്‍ പ്രസ്തുത റിപോര്‍ട്ട് നൂറ് ശതമാനം തെറ്റാണെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ സേവനം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് മുഹമ്മദ് ബിന്‍ നായിഫുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് അവലംബിച്ച ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നേരെ ഉണ്ടായേക്കാവുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കലാണ് പ്രസ്തുത നീക്കത്തിന്റെ ലക്ഷ്യമെന്നും പത്രം സൂചിപ്പിച്ചിരുന്നു.

Related Articles